നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും
April 13 | 10:49 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഇന്ന് അന്വേഷണ സംഘം വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയില്‍ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വച്ചായിരിക്കും നടിയെ ചോദ്യം ചെയ്യുന്നത്. ആദ്യം പൊലീസ് ക്ലബ്ബില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടില്‍ വച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യ മാധവൻ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നിയമേപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.