അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 4 മരണം
April 27 | 11:02 AM
ആലപ്പുഴ: അമ്പലപ്പുഴ പായല്‍കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. എതിര് ദിശയില്‍ വന്ന ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.
അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.