ബസ് ചാർജ് മിനിമം 10 രൂപ, ഓട്ടോ ചാര്‍ജ് 30, നിരക്ക് വര്‍ദ്ധനവിന് മന്ത്രിസഭയുടെ അംഗീകാരം
April 20 | 12:37 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സികളുടെ നിരക്ക് വര്‍ദ്ധനവിന് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ബസ് ചാര്‍ജ് 8 രൂപയില്‍ നിന്ന് പത്തു രൂപയായും ഓട്ടോ ചാര്‍ജ് 25 ല്‍ നിന്ന് 30 രൂപയായുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 1500 സിസിക്ക് മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 200 രൂപയില്‍ നിന്ന് 225 രൂപയായും ഉയര്‍ത്തി.
മിനിമം ബസ് ചാര്‍ജ് പത്തു രൂപയാക്കുന്നതിനോടൊപ്പം കിലോമീറ്ററിന് ഒരു രൂപ കൂട്ടാനും യോഗം അനുമതി നല്കി. ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. മെയ് ഒന്ന് മുതലാകും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.