മോഡൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍, ഭർത്താവ് കസ്റ്റഡിയിൽ
May 13 | 12:05 PM
കോഴിക്കോട്: കോഴിക്കോട്ടെ വാടക വീട്ടിൽ മോഡലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശിനിയായ ഷഹനയാണ് മരിച്ചത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് സംഭവം. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
ജനലഴിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ ജീവന് അപകടത്തിലാണെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ഷഹാന അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.