ചെന്നൈയിൽ ഡിഎംകെ നേതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി
May 14 | 05:20 PM
ചെന്നൈ: ചെന്നൈയിൽ ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി. തിരുവട്ടിയൂർ മണലി സ്വദേശി ചക്രപാണിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമീൻ ബാനു, വസീം പാഷ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ദില്ലി ബാബു എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് തെരയുകയാണ്.