നിർമാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു
April 14 | 03:28 PM
കോട്ടയം: സിനിമാ നിർമാതാവ് ജോസഫ് എബ്രഹാം (74) അന്തരിച്ചു. കോട്ടയത്ത് വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ സിനിമകൾ അദ്ദേഹം നിർമിച്ചു. അസുഖ ബാധിതനായതോടെ വിശ്രമ ജീവിതത്തിലായിരുന്നു.
സംസ്കാരം ശനിയാഴ്ച നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.