കണ്ണൂരിനെ ചെങ്കടലാക്കി സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമായി
April 10 | 08:41 PM
കണ്ണൂര്‍: കണ്ണൂരിനെ ചെങ്കടലാക്കി സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമായി. വൈകുന്നേരം നായനാര്‍ അക്കാദമിയില്‍ നിന്ന് ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളണ്ടയര്‍ മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. രണ്ടായിരം വളണ്ടിയര്‍മാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പിണറായി വിജയന്, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്, പ്രകാശ് കാരാട്ട് എന്നിവര്‍ തുറന്ന വാഹനത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമാകാന്‍ പതിനായിരങ്ങളാണ് നഗരത്തിലേക്ക് എത്തിയത്.
ദേശീയ നിരയിലേക്ക് കൂടുതല്‍ മലയാളി സാന്നിധ്യം ഉറപ്പാക്കാൻ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന് കഴിഞ്ഞൂ.
കെ.വി തോമസിന്റെ വരവോടെ രാഷ്ട്രീയ വിവാദങ്ങള്‍ വലിയ ചർച്ചയ്ക്കു വഴി വച്ചു.
ചരിത്രത്തിലാദ്യമായി ഒരു ദളിത് വിഭാഗത്തില്‍ പെട്ടയാളെ പോളിറ്റ്ബ്യൂറോയില്‍ എത്തിച്ചും മൂന്നാം തവണയും യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തും പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രം കുറിച്ചു.
4500 സംഘാടക സമിതിയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
അതേസമയം കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈനിന്റെ അപ്രതീക്ഷിത മരണം സമ്മേളനത്തിന്റെ സങ്കട കാഴ്ചയായി.