വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് തെറ്റെന്ന് കെ മുരളീധരൻ
April 10 | 12:18 PM
തിരുവനന്തപുരം: കോൺഗ്രസിന്റെ പാർട്ടി വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് തെറ്റെന്ന് കെ മുരളീധരൻ എംപി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്നും മുരളീധരൻ വിശദീകരിച്ചു. സിപിഎം വേദിയിലെത്തി കെവി തോമസ് പിണറായി സ്തുതി നടത്തി. ഇത് ചെയ്യാൻ പാടില്ലായിരുന്നു. വിലക്ക് ലംഘിച്ചതിന് കോൺഗ്രസ് നടപടിയെടുക്കണം. ഇല്ലെങ്കിൽ സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്ന പാർട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോട് ചെയ്യുന്ന നീതികേടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.