ഡൽഹി തീപിടിത്തം: കെട്ടിട ഉടമ അറസ്റ്റിൽ
May 15 | 04:56 PM
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. മനീഷ് ലാക്കറെയാണ് പിടിയിലായത്. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
മുണ്ട്കയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മരിച്ച ഏഴ് പേരെ മാത്രമാണ് തിരിച്ചറിയാനായത്. ഇവർ മുണ്ട്ക സ്വദേശികളാണ്. മറ്റുള്ളവരെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്താനാണ് തീരുമാനം.