നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി
April 18 | 11:59 AM
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്ന് പുലർച്ചെയാണ് ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജർ വെങ്കിയ്ക്കുമൊപ്പം സന്നിധാനത്തെത്തിയത്. ഇന്നലെ രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ തങ്ങുകയായിരുന്നു.
സന്നിധാനത്തും മാളികപ്പുറത്തും ദർശനവും, പ്രത്യേക പൂജകളും നടത്തി.തന്ത്രിയെ സന്ദർശിച്ച ദിലീപ് കുറച്ച്നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.