ആധാർ മുന്നറിയിപ്പ് കേന്ദ്രസർക്കാർ പിൻവലിച്ചു
May 29 | 06:33 PM
ന്യൂഡൽഹി: ആധാർ കാർഡിന്റെ ഫോട്ടോ സ്റ്റാറ്റ് പകർപ്പ് കൈമാറരുതെന്ന നിർദേശം പിൻവലിച്ച് കേന്ദ്ര സർക്കാർ. നിർദേശം തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യയുണ്ടെന്ന് ഐടി മന്ത്രാലയം അറിയിച്ചു.
ആധാര്‍ കാര്‍ഡ് നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ യുഐഡിഎഐയുടെ അംഗീകാരമില്ലാത്ത ആര്‍ക്കും നല്‍കരുതെന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്.
അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന "മാസ്ക്ഡ്' പകര്‍പ്പ് മാത്രമേ കൈമാറാൻ പാടുള്ളൂ. സ്വകാര്യ സ്ഥാപനങ്ങൾ ആധാറിന്റെ പകർപ്പുകൾ വാങ്ങുന്നത് കുറ്റകരമാണെന്നും പറഞ്ഞിരുന്നു.
യുഐഡിഎഐയിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തീയറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്റെ പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.