കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
April 20 | 04:23 PM
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജൻ വെട്ടിമാറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. രാജനും ഭാര്യ രമയും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇന്ന് കൊലപാതകം നടന്നത്. സ്ഥലത്തു പോലീസ് സംഘം പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.