കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
May 12 | 03:44 PM
കോട്ടയം അയർക്കുന്നത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. അയർക്കുന്നം സ്വദേശി പതിക്കൽ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരാണ് മരിച്ചത്.
ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിലും സുധീഷിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം.
വിദേശത്തായിരുന്ന സുധീഷ് നാട്ടിലെത്തിയത് രണ്ട് മാസം മുമ്പായിരുന്നു. നഴ്സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.