കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ, ഒരു സൈനികന് കൊല്ലപ്പെട്ടു
April 22 | 10:56 AM
ശ്രീനഗർ: കശ്മീരിലെ സുഞ്ജ്വാന്‍ മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുഞ്ജ്വാന്‍ മേഖലയിലെ സൈനിക ക്യാമ്പിന് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍ എന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. സിആര്‍പിഎഫും കശ്മീര്‍ പോലീസും പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത് എന്ന് ജമ്മു കശ്മീര്‍ എഡിജിപി മുകേഷ് സിങ് അറിയിച്ചു.
മാരകായുധങ്ങളുമായി ഭീകരര്‍ മേഖലയിലെത്തിയെന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്.