കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത്
April 26 | 12:11 PM
കണ്ണൂർ: തലശേരിയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത്. ഗോപാലപ്പേട്ടയിലെ സുമേഷ്(മണി) എന്നയാളുടെ വീടിന്റെ വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും വെച്ചത്.
ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരോ റീത്താണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.