കണ്ണൂരിൽ വാഹനാപകടത്തിൽ ഒരു മരണം
April 22 | 03:09 PM
കണ്ണൂർ: വളപട്ടണം പുതിയ തെരുവിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പയ്യന്നൂരിൽ 10 വർഷമായി ഇലക്ട്രീഷൻ ജോലി ചെയ്യുന്ന കരിവെള്ളൂർ സ്വദേശി കെ.എം.ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പുതിയ തെരു ആന ബാറിന് സമീപമായിരുന്നു അപകടം. ഗുരു തരമായി പരിക്കേറ്റ് റോഡിലേക്ക് തെറിച്ച് വീണ ഇയാളെ ഓടി കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.