തുടര്‍ചികിത്സയ്ക്കായി കോടിയേരി ഇന്ന് അമേരിക്കയിലെത്തും
April 30 | 02:29 PM
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലെത്തും. പുലര്‍ച്ചെ അമേരിക്കയിലേക്ക് തിരിക്കുന്ന കോടിയേരി ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാകും മടങ്ങുക. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തില്‍ തുടര്‍ചികിത്സയ്ക്കായി സി പി എം സെക്രട്ടറി അമേരിക്കയില്‍ പോകുന്നത്. സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. സംസ്ഥാന സെന്ററാകും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
കഴിഞ്ഞ തവണ ചികിത്സയ്ക്ക് അമേരിക്കയിലെത്തിയപ്പോഴും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല. എന്നാല്‍ മടങ്ങിയെത്തിയ ശേഷം കോടിയേരി അവധിയില്‍ പ്രവേശിക്കുകയും എ വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു. ശേഷം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കോടിയേരി സെക്രട്ടറിയുടെ ചുമതലയില്‍ തിരിച്ചെത്തിയത്.