കൊല്ലത്ത് കിണറിൽ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി
May 12 | 03:38 PM
കൊല്ലം: കൊട്ടിയത്ത് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീറിനെയാണ് കണ്ടെത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെ കൊട്ടിയം പുഞ്ചിരി ചിറയിലെ ഒരു കിണറ്റില്‍ റിംഗ് ഇറക്കുന്നതിനിടെയാണ് സുധീര്‍ കുടുങ്ങിയത്. 60 അടി താഴ്ചയുള്ള കിണറായിരുന്നു ഇത്.
സുധീറിനെ കണ്ടെത്താന്‍ സമാന്തരമായ മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.