ലഖിംപൂർഖേരി കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി
April 18 | 12:13 PM
ന്യൂഡൽഹി: ലഖിംപൂർ ഖേരി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഒരാഴ്ചക്കുള്ളിൽ ആശിഷ് മിശ്രയോട് കീഴടങ്ങാനും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പറഞ്ഞത്.
ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരകളെ കേൾക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.