ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ
April 18 | 04:19 PM
തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനറായി മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം.എ വിജയരാഘവന് പൊളിറ്റ് ബ്യൂറോ അംഗമായ സാഹചര്യത്തിലാണ് മാറ്റം.
ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇപി ജയരാജന്റെ നിയമനത്തില്‍ തീരുമാനമെടുത്തത്. എകെ ബാലന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും സെക്രട്ടേറിയറ്റ് ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു.
നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന് പൊളിറ്റ് ബ്യൂറോ അംഗമാവുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം വേണ്ടിവന്നത്. പിബി അംഗമാവുന്നതോടെ വിജയരാഘവന് ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.