എല്‍എല്‍ബി പരീക്ഷയ്ക്കിടെ കോപ്പിയടി, സിഐ ഉൾപ്പെടെ 4 പേരെ പിടികൂടി
May 11 | 11:53 AM
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജില്‍ എല്‍എല്‍ബി പരീക്ഷയെഴുതുന്നതിനിടെ കോപ്പിയടിച്ചതിന് നാല് പേരെ സര്‍വകലാശാലാ സ്ക്വാഡ് പിടികൂടി. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവരെയാണ് കോപ്പിയടിക്ക് പിടിച്ചത്. പിടിയിലായ മറ്റു 3 പേരുടെ വിവരങ്ങള്‍ സര്‍വകലാശാലയോ കോളേജ് അധികൃതരോ പുറത്തു വിട്ടിട്ടില്ല.
പിടിയിലായ ലോ അക്കാദമി ലോ കോളേജില്‍ ഈവനിങ് കോഴ്സ് വിദ്യാര്‍ഥിയായ ആദര്‍ശ് പൊലീസ് ട്രെയിനിങ് കോളേജ് സീനിയര്‍ ലോ ഇന്‍സ്പെക്ടറാണ്. ഇയാളില്‍ നിന്ന് കോപ്പിയടിക്കാന്‍ ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തു.