മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് അറസ്റ്റില്‍
May 13 | 06:25 PM
മലപ്പുറം: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറം സ്കൂളിലെ റിട്ട. അധ്യാപകന് കെ വി ശശികുമാര്‍ അറസ്റ്റില്‍. പീഡനക്കേസില്‍ പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുന്‍ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാര്‍. മലപ്പുറത്തെ സ്കൂളില്‍ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയര്‍ന്നത്.
ആറാം ക്ലാസുകാരിയായിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്.