സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി, ധരിച്ചില്ലെങ്കിൽ പിഴ
April 27 | 03:30 PM
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയുണ്ടാകുമെന്നാണ് പുതിയ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകൾക്കിടെയാണ് പുതിയ തീരുമാനം. രോഗികൾ കുറഞ്ഞതോടെ മാസ്ക് ധരിക്കാതിരിക്കുന്നതിന് പിഴ കൊടുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.