മാവേലിക്കരയിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു
May 13 | 04:57 PM
മാവേലിക്കര: മാവേലിക്കരയിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു. നിയന്ത്രണംവിട്ട സ്കൂട്ടർ സൈൻ ബോർഡിലും തുടർന്ന് മതിലിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇരേഴ വടക്കുകാട്ടിൽ കിഴക്കതിൽ രാജേഷ് (50), ഇരേഴ വടക്ക് ശ്രീശൈലത്തിൽ അബിക്കുട്ടൻ(47) എന്നിവരാണ് മരിച്ചത്.
തട്ടാരമ്പാലം ഭാഗത്തു നിന്ന് വലിയപെരുംപുഴയിലേക്ക് പോകുകയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.