സില്‍വര്‍ലൈന്‍, കണ്ണൂരില്‍ ഇന്ന് കല്ലിടല്‍ ഇല്ല
April 26 | 12:22 PM
കണ്ണൂർ: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം നടന്ന കണ്ണൂരില്‍ ഇന്ന് കല്ലിടലില്ല. സങ്കേതിക പ്രശ്നം മൂലം ഇന്നത്തെ കല്ലിടല്‍ നിര്‍ത്തിവെക്കുകയാണ്. പ്രശ്നം പരിഹരിച്ച ശേഷം ഉടന്‍ തന്നെ കല്ലിടല്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യന്ത്ര തകരാറും വാഹനവുമായി ബന്ധപ്പെട്ട പ്രശ്നവുമാണ് സാങ്കേതിക തകരാറായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കല്ലിടലിനെതിരെ എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. അധികൃതര്‍ സ്ഥാപിച്ച സര്‍വേ കല്ലുകളെല്ലാം സമരക്കാര്‍ പിഴുതെറിഞ്ഞിരുന്നു. നാടാലില്‍ പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസുകാരും പ്രതിഷേധം തടയാനെത്തിയ സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.