പാലക്കാട് ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു, ബന്ധു ഒളിവിൽ
April 15 | 03:39 PM
ചൂലന്നൂർ: പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു. മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയും ബന്ധുവുമായ കുനിശേരി സ്വദേശി മുകേഷ് ഒളിവിലാണ്.