പാലക്കാട്ടെ 2 കൊലപാതകങ്ങളും ആസൂത്രിതം, പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് എ ഡി ജി പി വിജയ് സാഖറെ
April 17 | 01:44 PM
പാലക്കാട്: പാലക്കാട്ടെ 2 കൊലപാതകങ്ങളും ആസൂത്രിതമെന്ന് എ ഡി ജി പി വിജയ് സാഖറെ. ഗൂഢാലോചന നടത്തിയവരെല്ലാം കണ്ടെത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആസൂത്രിത കൊലപാതകം തടയുന്നത് എളുപ്പമല്ല. സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയില്ല. സുബൈർ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെല്ലാം ഉടൻ പിടിയിലാകും.
അതേസമയം ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ നിരീക്ഷണത്തിലാണ്. ചിലർ കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2 കൊലപാതകങ്ങളും അന്വേഷിക്കുന്നത് 2 പ്രത്യേക സംഘങ്ങളാണെന്ന് വിജയ് സാഖറെ അറിയിച്ചു.