പാലക്കാട് നാളെ സര്‍വ്വകക്ഷിയോഗം, മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും
April 17 | 01:00 PM
പാലക്കാട്: പാലക്കാട് നാളെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം.
24 മണിക്കൂറിനിടെ ജില്ലയിൽ ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം ചേരുന്നത്. വൈകിട്ട് 3.30 ന് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക.
കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതീവ സുരക്ഷാ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.