16 കാരിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
April 24 | 02:26 PM
പാലക്കാട്: പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം.
സംഭവത്തില്‍ 16 കാരിക്കും 21 കാരനായ ബാലസുബ്രഹ്മണ്യനും പരിക്കേറ്റു. പ്രണയനൈരാശ്യമാണ് പെൺകുട്ടിയെ തീകൊളുത്താൻ കാരണം.
ഇന്ന് രാവിലെ ഒന്‍പതിനാണ് സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. പിറന്നാള്‍ ആണെന്ന് പറഞ്ഞായിരുന്നു ബാലസുബ്രഹ്മണ്യം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.