പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, 83.87% വിജയം
June 21 | 12:30 PM
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. വിജയ ശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. കഴിഞ്ഞവർഷം 87.94 % ആയിരുന്നു വിജയശതമാനം. 12 മണി മുതൽ വെബ്സൈറ്റിൽ പരീക്ഷാഫലം ലഭിക്കും. 3,61,091 പേർ പരീക്ഷയെഴുതി. 3,02,861 പേർ വിജയിച്ചു. വിജയശതമാനം കൂടിയ ജില്ല കോഴിക്കോട് (87.79) ആണ്. വയനാട് ആണ് വിജയ ശതമാനം കുറഞ്ഞ ജില്ല (75.07). ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ ഉള്ളത് മലപ്പുറത്താണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാർത്ഥികളാണ്. 78 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. കഴിഞ്ഞവർഷം 136 ആയിരുന്നു. സർക്കാർ സ്കൂളുകളിൽ 81.72%, എയ്ഡഡ് സ്കൂളുകളിൽ 86.02%, അൺ എയ്ഡഡ് സ്കൂളുകളിൽ 81.12% എന്നിങ്ങനെയാണ് വിജയം. സയൻസ് (86.14%), ഹ്യുമാനിറ്റീസ് (76.65%), കൊമേഴ്സ് (85.69%).
വിഎച്ച്എസ്ഇ വിഭാഗത്തിന് വിജയശതമാനം കുറഞ്ഞു. വിഎച്ച്എസ്ഇ 78. 26% ആണ് വിജയം. കഴിഞ്ഞവർഷം 79.62 ആയിരുന്നു വിജയശതമാനം.
ജൂലായ് 25 മുതൽ സേ പരീക്ഷ നടത്തും. ജൂൺ 25 നകം ഇതിന് അപേക്ഷിക്കേണ്ടതാണ്.