കൊല്ലത്ത് പോക്സോ കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ
April 15 | 04:01 PM
കൊല്ലം: പോക്സോ കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശി മണിരാജനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയാണ് ഇയാൾ.
ഇന്ന് രാവിലെ കിളിമാനൂർ അടയം വെയിറ്റിംഗ് ഷെഡ്ഡിന് സമീപം മറ്റൊരു ഷെഡ്ഡിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ജോലിക്ക് പോയവരാണ് സംഭവം കണ്ടത്. ഇവർ വിവരം പോലീസിൽ അറിയിച്ചു.
ആറ് മാസം മുമ്പ് എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.