വൈദ്യുതി നിയന്ത്രണം ഇന്നുമുതൽ ഇല്ല, പ്രതിസന്ധി മറികടന്ന് കെഎസ്ഇബി
April 30 | 02:27 PM
കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വന്നതിനെ തുടര്‍ന്നുള്ള വൈദ്യുതിനിയന്ത്രണം ഇന്നുമുതല്‍ ഉണ്ടാവില്ല. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് ക്ഷാമം കെ.എസ്.ഇ.ബി മറികടക്കുന്നത്. 20 രൂപയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിദിനം ഒന്നര കോടി രൂപയാണ് അധിക ബാധ്യത. നിലവില്‍ പ്രശ്നമില്ലാതെ പോകാന്‍ കഴിയുമെന്നാണ് ചെയര്മാന് ബി.അശോക് കഴിഞ്ഞ ദിവസം പറഞ്ഞത്.
ദിവസം ഒന്നരക്കോടിരൂപ അധികം ചെലവാകും. പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതിയുടെ വില യൂണിറ്റിന് പരമാവധി 12 രൂപയായി കേന്ദ്ര റെഗുലേറ്ററി കമ്മിഷന് നിയന്ത്രിച്ചിട്ടുണ്ട്. എന്നാലിത് മാനിക്കേണ്ടതില്ലെന്നാണ് വൈദ്യുതിബോര്‍ഡിന്റെ തീരുമാനം.