ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി ആരിഫ് മുഹമ്മദ് ഖാൻ
April 23 | 04:02 PM
ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നിയമവിദഗ്ദന്‍ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. രാഷ്ട്രപതി സ്ഥാനത്തിന് പുറമെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്.
ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ആര്‍എസ്എസിനും അനുകൂല നിലപാടാണ്. വെങ്കയ്യ നായിഡു, കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, രാജ്നാഥ് സിംഗ് എന്നിവരുടെ പേരുകളും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.