കോൺഗ്രസിന്റെ കണ്ണൂർ കളക്ടറേറ്റ് മാർച്ച്, 400 പേർക്കെതിരെ കേസ്
June 11 | 01:58 PM
കണ്ണൂര്‍: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, കോൺഗ്രസ് നേതാവ് രാജീവൻ എളയാവൂർ, കെഎസ്യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമാസ് തുടങ്ങി കണ്ടാലറിയാവുന്ന 400 റോളം പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരിക്കുന്നത്.