സിൽവർലൈൻ സമരത്തിൽ പങ്കെടുത്തവരെ സിപിഎം പ്രവർത്തകർ തല്ലിയിട്ടില്ലെന്ന് എം.വി ജയരാജൻ
April 26 | 12:28 PM
കണ്ണൂര്: സിൽവർ ലൈനെതിരെ സമരം ചെയ്തവരെ സി.പി.എം പ്രവർത്തകർ തല്ലിയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോൺഗ്രസുകാരാണ് ഉദ്യോഗസ്ഥരെ തല്ലിയത്. സർവേക്കെത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നും എം.വി ജയരാജൻ കുറ്റപ്പെടുത്തി.
കണ്ണൂരിൽ ഇന്നലെ സർവേക്കെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവർത്തകർ മർദിച്ചത് വിവദമായിരുന്നു. ഇതിനെ തുടർന്നാണ് എം.വി ജയരാജന്റെ പ്രതികരണം.