ശ്രീനിവാസന് വധം: ഒരാള്‍ കൂടി അറസ്റ്റില്‍
April 24 | 02:20 PM
പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കോങ്ങാട് സ്വദേശി ബിലാലാണ് അറസ്റ്റിലായത്. കൃത്യം നടത്തിയ ആറംഗ സംഘത്തിലെ പ്രധാനിയാണ് ബിലാല്‍.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.