ശ്രീനിവാസന്റെ കൊലപാതകം: 2 പേർ കൂടി പിടിയിൽ
April 26 | 12:08 PM
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ട് പേര് കൂടി പിടിയില്‍. വാഹനമോടിച്ചയാളും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളുമാണ് പിടിയിലായത്.
അതേസമയം കൊലയാളിസംഘത്തിന് ആയുധങ്ങൾ എത്തിച്ച് നൽകിയ കാറിന്റെ ദൃശ്യങ്ങൾ പുറത്തായി. കെഎൽ 55 ഡി-4700 എന്ന രജിസ്ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ മൂന്നു ബൈക്കുകൾക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.