കുന്നംകുളം അപകടത്തിൽ വഴിത്തിരിവ്, വഴിയാത്രക്കാരനെ ഇടിച്ചിട്ടത് സ്വിഫ്റ്റ് ബസ് അല്ല
April 14 | 03:40 PM
തൃശ്ശൂർ: കെ സ്വിഫ്റ്റ് ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. വഴിയാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാൻ. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പിക്കപ്പ് വാനിനായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോയി. നിലത്തുവീണ പെരിസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. കുന്നംകുളത്ത് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്.
ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ പരിക്കേറ്റ പെരിസ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അപകടമുണ്ടായപ്പോള്‍ കൈകാണിച്ചെങ്കിലും സ്വിഫ്റ്റ് ബസും നിര്‍ത്താതെ പോകുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.