ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ചുമതലയേറ്റു
May 15 | 05:04 PM
അഗർത്തല: ത്രിപുരയിൽ ബിപ്ലവ് കുമാർ ദേവ് രാജിവച്ചതിനുപിന്നാലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി.
ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 നായിരുന്നു ചടങ്ങ്.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനിടെ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
2018-ലാണ് 25 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമംകുറിച്ച് ബിപ്ലവിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി.