കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
April 14 | 11:41 AM
തൃശൂർ: കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി പരമസ്വാമി ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
എറണാകുളത്തുനിന്ന് കോഴിക്കോടിന് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. യാത്രക്കാരനെ ഇടിച്ചശേഷം ബസ് നിർത്താതെ പോകുകയും ചെയ്തു. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്തു.
തിങ്കളാഴ്ച മുതൽ ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് അപകടത്തിൽപെടുന്ന നാലാമത്തെ സംഭവമാണിത്. സർവീസിന്റെ കന്നിയാത്രയിൽ തന്നെ രണ്ട് അപകടമാണ് ഉണ്ടായത്.