തൃശ്ശൂരിൽ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു, 30 പേർക്ക് പരിക്ക്
May 11 | 11:02 AM
തൃശൂർ: അകമലയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. 30 പേര്‍ക്കു പരിക്കേറ്റു. അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. വാഗമണിലേക്കു പോകുകയായിരുന്ന പെരിന്തല്‍മണ്ണ അറബിക് കോളേജിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.