വഴയിലയില്‍ ഇരട്ടക്കൊലപാതകക്കേസ് പ്രതി മണിച്ചന് വെട്ടേറ്റുമരിച്ചു, പ്രതികൾ അറസ്റ്റിൽ
June 2 | 12:20 PM
തിരുവനന്തപുരം വഴയിലയില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മണിച്ചനെ വെട്ടിക്കൊന്ന കേസില്‍ 2 പ്രതികള്‍ അറസ്റ്റില്‍. ദീപക് ലാല്‍, അരുണ്‍ ജി.രാജീവ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി ലോഡ്ജില്‍ വച്ചാണ് മണിച്ചനും കൂടെയുണ്ടായിരുന്ന ഹരികുമാറിനും വെട്ടേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ ആശുപത്രിയില്‍ മണിച്ചന് മരിക്കുകയായിരുന്നു.