അമേരിക്കയിൽ 2 മലയാളികള്‍ മുങ്ങിമരിച്ചു
April 20 | 11:25 AM
കൊച്ചി: അമേരിക്കയിലെ ഡാലസില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. രാമമംഗലം കോട്ടപുറം താനുവേലില്‍ ബിജു എബ്രഹാം(48), എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്.
ബോട്ടിങ്ങിനിടെയായിരുന്നു അപകടം. ബിജുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തോമസ് ആന്റണി അപകടത്തില്‍പ്പെട്ടത്.
മരിച്ച ബിജു, കുടുംബസമേതം ഡാലസിലായിട്ട് ഏതാനും വര്‍ഷങ്ങളായി. മാതാപിതാക്കളായ എബ്രഹാമും വത്സമ്മയും രണ്ടുവര്‍ഷമായി ഇവര്‍ക്കൊപ്പം യു.എസിലുണ്ട്.