കോതമംഗലത്ത് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു
April 27 | 10:47 AM
കോതമംഗലം: കോട്ടപ്പടിയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മനക്കക്കുടി സ്വദേശി സാജു (60) ആണ് മരിച്ചത്. ഭാര്യ ഏലിയാമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.ഇരുമ്പുവടി ഉപയോഗിച്ചാണ് ഏലിയാമ്മ ഭര്‍ത്താവിനെ തലയ്ക്കടിച്ചത്. തുടര്‍ന്ന് ഏലിയാമ്മ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സാജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.