ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പുനപരിശോധന ഹർജി തള്ളി സുപ്രീംകോടതി
December 17 | 01:30 PM
ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നൽകികൊണ്ട് കഴിഞ്ഞ മെയ് യിലെ സുപ്രീംകോടതി വിധി
പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹർജി തള്ളിയത്.
മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസിൽ പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നായിരുന്നു ബിൽക്കിസ് ബാനുവിന്റെ വാദം. അതേസമയം കേസിലെ പതിനൊന്ന് പ്രതികളെയും വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിന് എതിരെ ബിൽക്കിസ് ബാനു നൽകിയ റിട്ട് ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.