സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നില്‍
January 6 | 08:57 AM
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. മൂന്ന് ദിവസം പിന്നിടുമ്പോള്‍ 683 പോയിന്റുമായി കണ്ണൂരാണ് മുന്നിട്ട് നില്‍ക്കുന്നത്. 679 പോയിന്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും തൊട്ടുപിന്നിലുണ്ട്. 651 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 642 പോയിന്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്കൂള്‍ തലത്തില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച് എസ് എസ്സാണ് 122 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നത്. പാലക്കാട് ഗുരുകുലം സ്കൂള്‍ 111 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 98 പോയിന്റുള്ള കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്. ആകെയുള്ള 239 ല്‍ 174 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.