വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
April 13 | 01:36 PM
ഇടുക്കി: തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46 വയസ്സുള്ള ഭിന്നശേഷിക്കാരിയെ ബലാത്സംഗംചെയ്തു. വീട്ടില്‍ അറ്റകുറ്റപ്പണിക്കുവന്ന കരിങ്കുന്നം സ്വദേശി മനുവാണ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ജോലിക്കുവന്ന പ്രതി അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭിന്നശേഷിക്കാരിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അമ്മ തന്നെയാണ് അവശ നിലയിലായ മകളെ ആശുപത്രിയിലെത്തിച്ചത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.