പ്രകോപനമരുതെന്ന് മുന്നറിയിപ്പ്; ആർ.എസ്.എസ് റൂട്ട് മാർച്ചിന് തമിഴ്നാട് ഹൈക്കോടതിയുടെ അനുമതി
February 11 | 10:14 AM
ചെന്നൈ: സംസ്ഥാനത്തുടനീളമുള്ള പൊതുനിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിനോട് നിർദേശിച്ചു. റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനും ബെഞ്ച് ആർഎസ്എസിനോട് നിർദ്ദേശിച്ചു.
അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിർദേശിച്ചതോടൊപ്പം ആരെയും പ്രകോപിക്കാതെ മാർച്ച് സംഘടിപ്പിക്കാൻ ആർഎസ്എസിനോടും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ കാരണം നിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നിഷേധിച്ച സിംഗിൾ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആർ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കി. ആര്‍എസ്എസും ബിജെപിയും കോടതി വിധിയെ സ്വാഗതം ചെയ്തു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് നേതാക്കൾ പ്രതികരിച്ചു. അതേസമയം, ക്രമസമാധാന നില പാലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.