ഗുജറാത്തിൽ പ്രചാരണം ശക്തമാക്കി ബിജെപിയും കോൺഗ്രസും; രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളിൽ പങ്കെടുക്കും
November 21 | 07:44 AM
ഗുജറാത്ത്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഏറ്റവും നിർണ്ണായക ദിനമാണ് ഇന്ന്. നരേന്ദ്ര മോദി-രാഹുൽ ഗാന്ധി- അരവിന്ദ് കേജ്രിവാൾ മൂവരും ഇന്ന് ഗുജറാത്തിലെ പോരാട്ടഭൂമിയിൽ ഉണ്ടാകും. ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷം ആദ്യമായി
കോൺഗ്രസ് പ്രചാരണത്തിന് ഊർജം നൽകാൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തുകയാണ്. രാജ് കോട്ടിലും, സൂറത്തിലുമായി രണ്ട് റാലികളിൽ രാഹുൽ പങ്കെടുക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇന്ന് പ്രചരണത്തിനായി സംസ്ഥാനത്ത് ഉണ്ട്. നിശബ്ദമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി ബിജെപി നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.