കുറുമാത്തൂരിലെ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം; വാഹനങ്ങള്‍ കത്തി നശിച്ചു
February 16 | 02:27 PM
കണ്ണൂര്‍: കുറുമാത്തൂര്‍ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം. വാഹനങ്ങള്‍ കത്തി നശിച്ചു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാര്‍ഡില്‍ ഉണ്ടായിരുന്നത്. പുക പടര്‍ന്നതോടെ തളിപ്പറമ്പ്- ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എന്താണ് തീപിടുത്തത്തിന് കാരണമെന്ന് വ്യക്തമല്ല.